കൃഷ്ണ ജന്മഭൂമി -ഷാഹി ഈദ്ഗാഹ് തര്‍ക്കം; മോസ്‌കിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ 18ന് പരി​ഗണിക്കും

ഈദ്ഗാഹ് മോസ്‌കിൽ സർവ്വെ ചെയ്യുന്നതിന് കോടതി നിരീക്ഷണത്തിലുള്ള അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ആദ്യം പരി​ഗണിക്കുക.

author-image
Greeshma Rakesh
New Update
കൃഷ്ണ ജന്മഭൂമി -ഷാഹി ഈദ്ഗാഹ് തര്‍ക്കം;  മോസ്‌കിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ 18ന് പരി​ഗണിക്കും

 

മഥുര: ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് ഭൂമിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ 18ന് പരിഗണിക്കും. ഈദ്ഗാഹ് മോസ്‌കിൽ സർവ്വെ ചെയ്യുന്നതിന് കോടതി നിരീക്ഷണത്തിലുള്ള അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ആദ്യം പരിഗണിക്കുമെന്നും പന്നീട് പരിപാലനം സംബന്ധിച്ച പ്രശ്നം പരിഗണിക്കാമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു.

ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർത്ഥ സ്ഥാനം അറിയാൻ ഒരു അഭിഭാഷക കമ്മീഷണർ വേണമെന്നുമായിരുന്നു ഹർജിയിൽ ഹിന്ദു വിഭാഗത്തിന്റെ ആവശ്യം.

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ ഭൂമിയിൽ അഭിഭാഷക കമ്മീഷണറുടെ സർവേ ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ അപേക്ഷ അലഹബാദ് ഹൈക്കോടതി സ്വീകരിച്ചു. നടപടിക്രമങ്ങൾ ഡിസംബർ 18ന് തീരുമാനിക്കും. ഷാഹി ഈദ്ഗാ മസ്ജിദിന്റെ വാദങ്ങൾ കോടതി തള്ളി, ഹിന്ദു ഹർജിക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പ്രതകരിച്ചു.ഇത് കോടതിയുടെ സുപ്രധാന വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഹി ഈദ്ഗാഹ് മോസ്‌ക് നിർമ്മിച്ചിരിക്കുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് എന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.മസ്ജിദ് നീക്കം ചെയ്യാൻ എതിർ കക്ഷിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവിന് കീഴിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്നും ഹർജിയിൽ ഹിന്ദു വിഭാഗം അവകാശപ്പെടുന്നു.

Allahabad High Court survey sree krishna Janmabhoomi Shahi Idgah dispute madhura