വാഗ്ദാനം പാലിച്ച് കെ.പി.സി.സി; മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു, നിർമാണ ജോലികൾ ആരംഭിച്ചു

റിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്ന് കെ.പി.സി.സി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. മകളുടെ പേരിലുള്ള സ്ഥലത്തെ പഴയ വീട് പൊളിച്ച് നീക്കിയാണ് പുതിയ വീട് നിർമിക്കുന്നത്. നിർമ്മാണ ജോലികൾ ആരംഭിച്ചു.

author-image
Greeshma Rakesh
New Update
വാഗ്ദാനം പാലിച്ച് കെ.പി.സി.സി; മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു, നിർമാണ ജോലികൾ ആരംഭിച്ചു

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ വേറിട്ട രീതിയിൽ സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിക്കുന്നത്. മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്ന് കെ.പി.സി.സി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. മകളുടെ പേരിലുള്ള സ്ഥലത്തെ പഴയ വീട് പൊളിച്ച് നീക്കിയാണ് പുതിയ വീട് നിർമിക്കുന്നത്. നിർമ്മാണ ജോലികൾ ആരംഭിച്ചു.

വീടിന്റെ തറക്കലിടല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവർ ചേർന്ന് നിര്‍വഹിച്ചു. നിര്‍മ്മാണത്തിന് ആദ്യഗഡു കൈമാറി.5 ലക്ഷം രൂപയാണ് കെ.പി.സി.സി നൽകുക.അധികമായി ചെലവ് വരുന്ന തുക അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൽകുമെന്നാണ് വിവരം.

അതെസമയം മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സി.പി.എം ആണോ ബി.ജെ.പി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

congress kpcc Mariyakutty Adimali