'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യം'; പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

എന്‍ഐടി കോഴിക്കോട് കാമ്പസില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍.

author-image
Web Desk
New Update
'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യം'; പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

 

കോഴിക്കോട്: എന്‍ഐടി കോഴിക്കോട് കാമ്പസില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ് എന്ന പ്ലക്കാര്‍ഡുമായാണ് വിദ്യാര്‍ത്ഥി പ്രതിഷേധിച്ചത്. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തു. നടപടി ചോദ്യം ചെയ്യുമെന്ന് വിദ്യാര്‍ത്ഥി അറിയിച്ചു.

kerala ayodhya ram temple ram mandir NIT kozhikode