ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കലിനു മുന്നോടിയായുള്ള അതി‍ർത്തിനിർണയവും സർവേയും വ്യാഴാഴ്ച മുതൽ

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്.

author-image
Greeshma Rakesh
New Update
ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കലിനു മുന്നോടിയായുള്ള അതി‍ർത്തിനിർണയവും സർവേയും വ്യാഴാഴ്ച മുതൽ

 

എരുമേലി: ശബരിമല വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും വ്യാഴാഴ്ച മുതൽ ആരംഭിക്കും.വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്.

ആധുനിക സർവേ ഉപകരണമായ ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണു സ്ഥലമളക്കുന്നത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാർ നൽകിയിരിക്കുന്നത്.15 ദിവസത്തിനുള്ളിൽ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാർ നൽകിയിരിക്കുന്ന ഉറപ്പ്.

ഡിജിപിഎസ് വഴി കൃത്യതയോടെയും വേഗത്തിലും സർവേയും അതിർത്തി നിർണയവും നടത്താൻ സാധിക്കും.25 ലക്ഷം രൂപ വരെയാണ് ഡിജിപിഎസിന്റെ വിലഅതെസമയം എസ്റ്റേറ്റിലെ ഇന്റർനെറ്റ് ലഭ്യതയുടെ കുറവ് അളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ഇതിനായി ഇന്റർനെറ്റ് ലഭ്യത ഉയർത്തുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിക്കുന്നുണ്ട്. 5 ഉപകരണങ്ങളാണ് സർവേക്കായി സ്വകാര്യ സ്ഥാപനം എത്തിക്കുന്നത്. വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1041.0 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

kottayam erumely sabarimala airport land acquisition