കലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയില്‍

യുഎസിലെ കലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച നിലയില്‍. ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമാമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ.ജി.ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

author-image
Web Desk
New Update
കലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയില്‍

കൊല്ലം: യുഎസിലെ കലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച നിലയില്‍. ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമാമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ.ജി.ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

അമേരിക്കന്‍ സമയം 12ന് രാവിലെ 9.15ന്, ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45നാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണം വ്യക്തമല്ല.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും സാന്‍ മറ്റേയോ പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്.

kollam kerala united states