തിരുവനന്തപുരം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ രണ്ടു പേരെ പൊലീസ് വിട്ടയച്ചു. തിരുവനന്തപുരം ശ്രീകണ്ഡേശ്വരത്തെ കാർവാഷിംഗ് സെന്ററിലെ രണ്ടു പേരെയാണ് വിട്ടയച്ചത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കേസിൽ ഇവർക്ക് ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു.
അതെസമയം ആറുവയസുകാരിയായ അബിഗേലിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പ്രതികൾ ഫോൺ ഉപയോഗിക്കാത്തതും ടവർ ലൊക്കേഷൻ കണ്ടുപിടിക്കാൻ സാധിക്കാത്തതും അന്വേഷണത്തിൽ പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്.
നിലവിൽ റിമോർട്ട് ഏരിയകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.സിസിടിവി ദൃശ്യങ്ങൾ, പ്രതിയിലൊരാളെന്ന് സംശയിക്കുന്ന പുരുഷന്റെ രൂപരേഖ ചിത്രം , തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള കാറിന്റെ ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.