ആശ്വാസം, സന്തോഷം, അബിഗേലിനെ കണ്ടെത്തി, കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ച നിലയില്‍

കൊല്ലം ഓയൂരിൽ നിന്ന് തട്ടികൊണ്ടുപോയ ആറ് വയസുകാരി അബിഗേലിനെ . കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
ആശ്വാസം, സന്തോഷം, അബിഗേലിനെ കണ്ടെത്തി, കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ച നിലയില്‍

 

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം. കൊല്ലം ഓയൂരിൽ നിന്ന് തട്ടികൊണ്ടുപോയ ആറ് വയസുകാരി അബിഗേലിനെ . കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരംനിലവിൽ അവശനിലയിലാണ് കുട്ടി.

എന്നാൽ മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് വിവരം.20 മണിക്കൂറിലധികം നീണ്ട് വ്യാപക തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. 1.30 മണിയോടെ നാട്ടുകാരാണ് കുട്ടിയെ ആശ്രാമം പരിസരത്ത് കണ്ടത്. മാതാപിതാക്കൾ ആരും കൂടെയില്ലാത്തിനാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞതായാണ് വിവരം. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.

ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. പൊലീസും, ജനങ്ങളും ഉൾപ്പെടെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.

ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും ഇപ്പോൾ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

kerala police kollam missing case kollam abigail sara