ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നില്‍ കൂടുതല്‍ വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം.

author-image
Priya
New Update
ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍

 

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നില്‍ കൂടുതല്‍ വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം.

ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് കാറില്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ ആശ്രമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കേസില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും.

അന്വേഷണത്തെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് നീക്കം.കസ്റ്റഡിയിലെടുത്ത ഫോണിലെ വിശദാംശങ്ങളും ലഭിക്കും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും വാഹന പരിശോധനയും തുടരും.

 

kollam kidnapping case