ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഓട്ടോ പൊലീസ് കസ്റ്റഡിയില്‍, സിസിടിവി ദൃശ്യങ്ങളും ലഭിച്ചു

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സഞ്ചരിച്ചിരുന്നതായി സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Priya
New Update
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഓട്ടോ പൊലീസ് കസ്റ്റഡിയില്‍, സിസിടിവി ദൃശ്യങ്ങളും ലഭിച്ചു

 

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സഞ്ചരിച്ചിരുന്നതായി സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടോയില്‍ സഞ്ചരിച്ചവരുടെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ ദിവസം പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഓട്ടോയില്‍ ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.

പ്രതികള്‍ യാത്ര ചെയ്തത് കെ.എല്‍.2 രജിസ്‌ട്രേഷന്‍ ഉള്ള ഓട്ടോയില്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കും.കേസുമായി ബന്ധമില്ലെങ്കില്‍ വിട്ടയക്കും. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്ന് സംശയത്തിലാണ് പൊലീസ്.

യുവതി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. തട്ടിക്കൊണ്ടുപോയ അബിഗേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു.

ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.ഇതില്‍ ഒരാള്‍ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

kollam police kidnapping case auto