'തട്ടിക്കൊണ്ടുപോകലിൽ പങ്കില്ല'; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാചിത്രവുമായി സാമ്യമുള്ള വ്യക്തി

കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജിം ഷാജഹാൻ എന്ന് വിളിക്കുന്ന ഷാജഹാൻ. ഷാജഹാന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

author-image
Greeshma Rakesh
New Update
'തട്ടിക്കൊണ്ടുപോകലിൽ പങ്കില്ല'; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാചിത്രവുമായി സാമ്യമുള്ള വ്യക്തി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കില്ലെന്ന് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാൻ. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് തനിയ്ക്ക് പങ്കില്ലെന്ന് ഷാജഹാൻ വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ രേഖാചിത്രം കണ്ട് ഷാജഹാനാണ് പ്രതിയെന്ന് പ്രചരിച്ചിരുന്നു. കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജിം ഷാജഹാൻ എന്ന് വിളിക്കുന്ന ഷാജഹാൻ. ഷാജഹാന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

അതെസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സ്ത്രീയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നാണ് പൊലീസിന്റെ സംശയം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.

kollam kollam kidnapp case abigail sara reji sketch