കൊല്ലം: ഓയുരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഒന്നാംപ്രതിയുടെ മൊഴി പുറത്ത് വന്നു.
2 കോടിയോളം രൂപ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനായി ഒരു വര്‍ഷത്തോളം തയ്യാറെടുപ്പ് നടത്തി.
മൂന്ന് തവണ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.
മോചനദ്രവ്യമായി 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു നീക്കം. താനും ഭാര്യയും മകളും ചേര്‍ന്നാണു തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ മൊഴി നല്‍കി.
ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഭാര്യയാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിനു സഹായിച്ചിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.