കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പത്മകുമാറിന്റെ മകള്‍ അനുപമയ്ക്ക് യൂട്യൂബില്‍ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ്.
'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനല്‍ 4.99 ലക്ഷം പേര്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 381 വീഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്.
ഇംഗ്ലീഷിലുള്ള വിവരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്‌സാണ് ഉള്ളത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള വീഡിയോകളാണ് കൂടുതലും.
ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു മാസം മുമ്പാണ് ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെക്കുറിച്ചാണ് വീഡിയോ.
വീഡിയോകളില്‍ ഏറെയും കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ്. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ താമസിപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ അനുപമയ്ക്ക് 14,000 ഫോളോവേഴ്‌സുണ്ട്. വളര്‍ത്തുനായകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലുണ്ട്.
അനുപമ പരിചരിക്കുന്ന നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ പത്മകുമാര്‍, ഭാര്യ എംആര്‍ അനിതകുമാരി(45)., മകള്‍ പി അനുപമ(20) എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">