കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമയ്ക്ക് യൂട്യൂബില്‍ നിന്ന് അഞ്ച് ലക്ഷം രൂപയോളം ലഭിച്ചിരുന്നതായി എഡിജിപി അജിത്കുമാര്‍.
കഴിഞ്ഞ ജൂലൈയോടെ അനുപമയ്ക്ക് ഇതില്‍ നിന്നുള്ള വരുമാനം നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നതെന്ന് അജിത്കുമാര്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ പത്മകുമാറും വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അത് മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. 'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനല്‍ 5 ലക്ഷം പേര്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.
381 വീഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്.
ഇംഗ്ലീഷിലുള്ള വിവരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഉള്ളത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള വീഡിയോകളാണ് കൂടുതലും.
ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്സുമാണ് യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു മാസം മുമ്പാണ് ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെക്കുറിച്ചാണ് വീഡിയോ.
വീഡിയോകളില്‍ ഏറെയും കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ്. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ താമസിപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അനുപമയ്ക്ക് 14,000 ഫോളോവേഴ്സുണ്ട്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">