തലസ്ഥാനത്ത് പണത്തിനായി വീണ്ടും തട്ടിക്കൊണ്ടുപോകൽ; രക്ഷപ്പെട്ടത് സാഹസികമായി, 5 പേർ പിടിയിൽ

ബാലരാമപുരത്ത് നിന്ന് ആനയറ പെട്രോൾ പമ്പിലെത്തിയപ്പോൾ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

author-image
Greeshma Rakesh
New Update
തലസ്ഥാനത്ത് പണത്തിനായി വീണ്ടും തട്ടിക്കൊണ്ടുപോകൽ; രക്ഷപ്പെട്ടത് സാഹസികമായി, 5 പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ ശ്രമം. തമിഴ്നാട് സ്വദേശിയെ ബാലരാമപുരത്തുനിന്നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.ബാലരാമപുരത്ത് നിന്ന് ആനയറ പെട്രോൾ പമ്പിലെത്തിയപ്പോൾ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
സംഭവത്തിൽ രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

തട്ടിക്കൊണ്ടുപോകലിന് ഇരയായത് ഒരു ഷോർട്ട് ഫിലിം സംവിധായകനാണെന്നാണ് പോലീസ് പറയുന്നത്.തമിഴ്നാട് സ്വദേശിയായ ഇയാൾ ഷോർട്ട് ഫിലിം ചെയ്യാമെന്ന് പറഞ്ഞ് പ്രതിയിൽ നിന്ന് പണം വാങ്ങിയിരുന്നു.എന്നാൽ ഇത് നടന്നില്ല. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പണത്തിനായി തട്ടിക്കൊണ്ടുപോകൽ നടത്തിയെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

സമാനമായ രീതിയിൽ ഇക്കഴിഞ്ഞ 13ന് റ്റൊരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഓൺലൈൻ വ്യാപാരത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മധു മോഹനെയാണ് സംഘം മധുരയിലേക്ക് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

money Balaramapuram kidnapp