അയോധ്യയില്‍ കെ.എഫ്.സി തുറക്കാൻ അനുമതി; നോൺ-വെജ് ഭക്ഷണങ്ങൾ വില്‍ക്കരുതെന്ന് അധികൃതർ

കെ.എഫ്.സിക്കും ക്ഷേത്രത്തിനു സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ.ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

author-image
Greeshma Rakesh
New Update
അയോധ്യയില്‍ കെ.എഫ്.സി തുറക്കാൻ അനുമതി; നോൺ-വെജ് ഭക്ഷണങ്ങൾ വില്‍ക്കരുതെന്ന് അധികൃതർ

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിന്ന് ഒരു കി.മീ അകലെ ഡോമിനോസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചതിന് പിന്നാലെ കൂടുതൽ ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകളെ സ്വാഗതം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥർ.കെ.എഫ്.സിക്കും ക്ഷേത്രത്തിനു സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ.ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

‘അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കാൻ വൻകിട ഫുഡ് ചെയിൻ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഞങ്ങൾക്ക് ഓഫറുകളുണ്ട്. ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ-വെജ് ഭക്ഷണങ്ങൾ നൽകരുത്’- സർക്കാർ അധികൃതർ വ്യക്തമാക്കി.

‘കെ.എഫ്.സി അവരുടെ യൂണിറ്റ് അയോധ്യ-ലഖ്‌നൗ ദേശീയ പാതയിൽ ആരംഭിച്ചത് ഇവിടെ ഞങ്ങൾ നോൺ വെജ് ഭക്ഷണം അനുവദിക്കാത്തത് കൊണ്ടാണ്. വേജിറ്റേറിയൻ ഭക്ഷണം മാത്രം വിൽക്കുമെങ്കിൽ അവർക്കും ഒരിടം നൽകാൻ ഞങ്ങൾ തയ്യാറാണ്,’ -സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിങ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന് പതിനഞ്ച് കി.മീ ചുറ്റളവിലെ പഞ്ച് കോശി മാർഗ് എന്ന പാതയിൽ മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്.
മാംസത്തിന് വിലക്കേർപ്പെടുത്തിയത് അയോധ്യയിൽ മാത്രമല്ല, ഹരിദ്വാറിലും സമാനമായ വിലക്കുകളുണ്ട്. ഹരിദ്വാർ-രൂർക്കി ദേശീയ പാതയിലാണ് ഇവിടെ കെ.എഫ്.സിയുടെ ഔട്ട്‌ലെറ്റ് ഉള്ളത്.

 

 

BJP ayodhya ram temple narendra modi KFC Non-Veg