തിരുവനന്തപുരം: തലസ്ഥാനത്ത് നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ' കേരളീയം' മഹോത്സവത്തെ തുടര്‍ന്ന് വൈകുന്നേരം നഗരങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജു.
വേദികളിലേക്ക് പോകാന്‍ ഇലക്ട്രിക് ബസുകള്‍ ഉണ്ടാകുമെന്നും യാത്ര സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനം പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ സ്റ്റേഡിയമാണ് മഹോത്സവത്തിന്റെ മുഖ്യവേദി. നിശാഗന്ധി, പുത്തരിക്കണ്ടം മൈതാനം, ടാഗോര്‍ തിയേറ്റര്‍ തുടങ്ങിയവമാണ് മറ്റു പ്രധാന വേദികള്‍.
41 വേദികളില്‍ നടക്കുന്ന' കേരളീയം' മഹോത്സവത്തിന്റെ ഭാഗമായി വ്യവസായ നിക്ഷേപക സംഗമമുണ്ടാകുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി ശിവന്‍കുട്ടി, മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ അറിയിച്ചു. പ്രവേശനവും സൗജന്യമാണ്.
കൂടാതെ, നാലായിരത്തോളം കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക- കലാ വിരുന്നുമുണ്ട്. കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ എട്ട് വ്യത്യസ്ത തീമുകളില്‍ എട്ട് കിലോമീറ്ററില്‍ ദീപാലങ്കാരം ഒരുക്കും.
കേരളീയത്തിന്റെ ഭാഗമായി 11 ഭക്ഷ്യമേളകളും ഉണ്ടാകും. മലയാളത്തിലെ ശ്രദ്ധേയമായ സിനിമകള്‍ ഉള്‍പ്പെടുത്തി ചലച്ചിത്ര മേളയും നടക്കും.ഇതില്‍ 90 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.
അതേസമയം, കേരളീയത്തിന്റെ ഭാഗമായി കേരളത്തിന്റെ ഭാവിക്ക് വേണ്ട സാമ്പത്തിക ബദല്‍, സമ്പദ്ഘടന, മഹാമാരിയെ കേരളം അതിജീവിച്ചത് എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ 25 സെമിനാറുകളും നടക്കും. ഇതിന് 25 സര്‍ക്കാര്‍ വകുപ്പുകള്‍ നേതൃത്വം നല്‍കും.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">