തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് യാത്രആരംഭിച്ച് ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ.തിരുവന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിയോടെയാണ് സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലാണ് ആസ്ത ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.
20 കോച്ചുകളിലായി 972 പേരാണ് കേരളത്തിൽ നിന്നുള്ള കന്നിയാത്രയിൽ അയോദ്യയിലെ രാംലല്ലയെ തൊഴാനായി പുറപ്പെട്ടത്. ട്രെയിനിന് വിവിധ സ്റ്റേഷൽനുകളിൽ ബിജെപി സ്വീകരണം നൽകും. 12-ാം തീയതി പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യയിലെത്തും.തുടർന്ന് 13-ന് പുലർച്ചെ 12.20-ന് അയോധ്യയിൽ നിന്ന് തിരിക്കും. 15-ന് രാത്രി 10.45 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയ്‌ക്ക് ടിക്കറ്റ് നിരക്ക് 3,300 രൂപയാണ്. ഭക്ഷണം ഉൾപ്പെടുത്തിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ കേരളത്തിൽ നിന്ന് നേരിട്ട് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല.പല സ്ഥലങ്ങളിലെ സ്റ്റേഷനുകളിൽ കയറി ഇറങ്ങി, വളരെ പ്രയാസപ്പെട്ടാണ് ഓരോ രാമഭക്തനും അയോധ്യയിലെത്തിയിരുന്നത്. ഈ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടുവെന്ന് ഒ. രാജഗോപാൽ പറഞ്ഞു.
ആധാർ നമ്പരും രജിസ്റ്റർ നമ്പറും ഉൾപ്പെടുന്ന പ്രത്യേക ഐഡി കാർഡ് ഓരോ യാത്രക്കാർക്കും നൽകിയിട്ടുണ്ട്. കർശന നിരീക്ഷണ-സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓരോരുത്തരെയും ട്രെയിനിനുള്ളിൽ പ്രവേശിപ്പിച്ചത്. ടിക്കറ്റിനുള്ള പണം യാത്രക്കാർ നൽകിയാൽ മാതി. ഭക്ഷണം, താമസം, ദർശനം എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ അയോദ്ധ്യയിലൊരുക്കിയിട്ടുണ്ട്.