'ഭാരത് അരിയെക്കാൾ ഗുണമേന്മ'; കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടനെത്തുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു

author-image
Greeshma Rakesh
New Update
'ഭാരത് അരിയെക്കാൾ ഗുണമേന്മ'; കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടനെത്തുമെന്ന് ഭക്ഷ്യമന്ത്രി

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് പകരം സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.ഇതിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതായും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാർ 29 രൂപ നിരക്കിൽ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് ഭാരത് അരിയെന്നും മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് അത് ലഭ്യമാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി ആർ അനിൽ കുറ്റപ്പെടുത്തി.

kerala BJP rice bharat rice GR Anil sabari k rice