സംഘർഷവും കൂട്ടപരാതിയും; കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാൻ നിർദേശം നൽകി വിസി

ഇനി മത്സരങ്ങൾ ഉണ്ടാവില്ല.മാത്രമല്ല കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു

author-image
Greeshma Rakesh
New Update
സംഘർഷവും കൂട്ടപരാതിയും; കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാൻ നിർദേശം നൽകി വിസി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കും.ഇത് സംബന്ധിച്ച് വൈസ് ചാൻസിലറാണ് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല.മാത്രമല്ല കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു.

കലോത്സവം സംബന്ധിച്ച് കൂട്ടപരാതികൾ വന്നതോടെയാണ് നടപടി.അതെസമയം ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി.അതെസമയം കലോത്സവം നിർത്തിവച്ച നടപടിയെ കെ എസ് യു സ്വാഗതം ചെയ്തു.

അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസ്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

kerala university Vice Chancellor kerala university arts festival