അപ്പീലുകളിൽ താളം തെറ്റി സംസ്ഥാന സ്കൂൾ കലോത്സവം; ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണമെന്ന് പറഞ്ഞ മന്ത്രി വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയെന്നും കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
അപ്പീലുകളിൽ താളം തെറ്റി സംസ്ഥാന സ്കൂൾ കലോത്സവം; ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

 

കൊല്ലം:അപ്പീലുകളുടെ ബാഹുല്യം സംസ്ഥാന സ്കൂൾ കലോൽസവ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
മുൻസിഫ് കോടതി മുതൽ ഹൈക്കോടതി വരെയുള്ള കോടതികളിൽ നിന്ന് അപ്പീലുമായെത്തിയത് നിരവധി വിദ്യാർഥികളാണ്.

ഇതോടെ മുഖ്യ വേദിയായ ആശ്രാമം മൈതാനിയിൽ ഉൾപ്പെടെ മൽസരങ്ങൾ അർധരാത്രിക്ക് ശേഷമാണ് വ്യാഴാഴ്ച അവസാനിച്ചത്.ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണമെന്ന് പറഞ്ഞ മന്ത്രി വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയെന്നും കൂട്ടിച്ചേർത്തു.

ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മൽസര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

kollam v sivankutty kerala school kalolsavam 2024 appeals