സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനിൽ എത്ര പേർ? റിപ്പോർട്ട് കാണാനില്ലെന്ന് ആഭ്യന്തര വകുപ്പ്!

പിന്നീട് വീണ്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ കുറവ് കേരള പൊലീസ് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.എന്നാൽ പഴയ നിർദേശം ആഭ്യന്തര വകുപ്പിൽ കാണാനില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിയെ അറിയിച്ചത്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനിൽ എത്ര പേർ? റിപ്പോർട്ട് കാണാനില്ലെന്ന് ആഭ്യന്തര വകുപ്പ്!

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ നിലവിലെ അംഗബലം സംബന്ധിച്ച കണക്ക് കാണിച്ചും കൂടുതൽ പേരെ സ്റ്റേഷനുകളിൽ നിയോഗിക്കണമെന്ന് അഭ്യർഥിച്ചും ഡിജിപി ആഭ്യന്തര വകുപ്പിനു നൽകിയ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ നിന്നു കാണാതായി. ഇതോടെ അടിയന്തരമായി പുതിയ കണക്കെടുപ്പ് ആരംഭിച്ചു.

2017ൽ 18,229 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ടു സർക്കാരിനു ഡിജിപി കത്തു നൽകിയിരുന്നു.എന്നാൽ അത് ബന്ധപ്പെട്ട അധികാരികൾ തുറന്നുനോക്കുക പോലും ചെയ്തില്ല.

പിന്നീട് വീണ്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ കുറവ് കേരള പൊലീസ് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.എന്നാൽ പഴയ നിർദേശം ആഭ്യന്തര വകുപ്പിൽ കാണാനില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിയെ അറിയിച്ചത്.

35 വർഷം മുൻപുള്ള അംഗബലമാണു ഇപ്പോഴും പൊലീസ് സേനയ്ക്കുള്ളത്. ജനസംഖ്യ വർധിച്ചതനുസരിച്ച് പൊലീസ് അനുപാതത്തിൽ വർധനയുണ്ടായില്ല. പുതിയ ഉത്തരവാദിത്തങ്ങളും ഉദ്യോഗസ്ഥർക്കു വന്നു. പലർക്കും 18 മണിക്കൂറുകൾ വരെ തുടർച്ചയായി ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

home department of kerala kerala police