മാസപ്പടി വിവാദം; എസ്എഫ്‌ഐഒ അന്വേഷണം തുടരാം,ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി

അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സമർപ്പിച്ച കോടതി ഹർജി തള്ളി

author-image
Greeshma Rakesh
New Update
മാസപ്പടി വിവാദം; എസ്എഫ്‌ഐഒ അന്വേഷണം തുടരാം,ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി

 

കൊച്ചി: മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സമർപ്പിച്ച കോടതി ഹർജി തള്ളി. കേസിൽ അന്വേഷണത്തിനോട് സഹകരിക്കണമെന്നും ഒന്നും ഒളിച്ചുവെക്കരുതെന്നും കെഎസ്‌ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.

അതെസമയം കെഎസ്‌ഐഡിസിയുടെ ഹർജി വീണ്ടും അടുത്തമാസം 5ന് പരിഗണിക്കും. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്‌ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആരോപണം.അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.

സിഎംആർഎലിന്റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെഎസ്‌ഐഡിസി ജാഗ്രത പുലർത്തിയില്ലെന്ന് കോർപറേറ്റ് മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വാദം കേട്ടത്.

kerala highcourt SFIO KSIDC masppadi case