പുല്‍പള്ളി: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വന്യമൃഗ ആക്രമണങ്ങളില്‍ അയല്‍ സംസ്ഥാനവുമായി കൂടി സഹകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടും. എല്ലാ സൗകര്യങ്ങളോട് കൂടിയ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം ഗൗരവമേറിയതാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് തന്റെ സന്ദര്‍ശനമെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നഷ്ടപരിഹാരത്തുക പെട്ടെന്ന് തന്നെ നല്‍കണം. കാലതാമസം വരുത്തരുത്.
ആര്‍ആര്‍ടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവര്‍ക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങള്‍ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഒരു ദിവസത്തെ വയനാട് സന്ദര്‍ശനത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സി വേണുഗോപാല്‍ എംപിയും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.