ക്ഷേമ പെൻഷൻ കൂട്ടില്ല, കുടിശ്ശിക തീർക്കും; സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
ക്ഷേമ  പെൻഷൻ കൂട്ടില്ല, കുടിശ്ശിക തീർക്കും; സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.പെൻഷൻ തുക ഉയർത്തില്ലെന്നും കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.അടുത്ത വർഷം സമയബന്ധിതമായി ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.

അതെസമയം പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ക്ഷേമ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രമാണ് വിലങ്ങുത്തടിയെന്ന സ്ഥിരം പല്ലവി ബജറ്റിലും ധനമന്ത്രി ആവർത്തിച്ചു. രാജ്യത്തെ ഏറ്റവും മോശപ്പെട്ട ധനവകുപ്പാണ് കേരളത്തിലേതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ കേരള സർക്കാരിന്റെ രൂക്ഷ വിമർശനം

pinarayi vijayan central government pension k n balagopal kerala budget 2024