സംസ്ഥാനത്ത് സൂര്യോദയ ബജറ്റ്; വിഴിഞ്ഞം മേയ് നാലിന്; കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും; കെ റെയില്‍ കൈവിട്ടില്ല

സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണിത്.

author-image
Web Desk
New Update
സംസ്ഥാനത്ത് സൂര്യോദയ ബജറ്റ്; വിഴിഞ്ഞം മേയ് നാലിന്; കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും; കെ റെയില്‍ കൈവിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണിത്.

കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചു. മെഡിക്കല്‍ ഹബ്ബായി കേരളത്തെ മാറ്റും. വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം മേയില്‍ പ്രവര്‍ത്തനം തുടങ്ങും. കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല വേണ്ടത്, തകരില്ല കേരളം, തളരില്ല കേരളം എന്നു വ്യക്തമാക്കി മുന്നോട്ടുപോകണം. പൊതുസ്വകാര്യ മൂലധനം ഉറപ്പാക്കാനുളള പദ്ധതികള്‍ കൊണ്ടുവരും. അടുത്ത മൂന്നു വര്‍ഷത്തില്‍ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

 

kerala vizhinjam port k rail k.N Balagopal kerala budget