കൊച്ചി: വ്യവസായ മന്ത്രിയുടെ തട്ടകമായ ജില്ലക്ക് മികച്ച നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഭവനനിര്‍മ്മാണ ബോര്‍ഡ്എറണാകുളംമറൈന്‍ ഡ്രൈവില്‍നിര്‍മ്മിക്കുന്ന എക്‌സിബിഷന്‍സിറ്റിയ്ക്കായി 2,150 കോടിമാറ്റിവച്ചതാണ്കൊച്ചിയ്ക്കുള്ളവലിയപദ്ധതി.
കളമശേരി ജുഡീഷ്യല്‍ സിറ്റിക്കായി 15.04 കോടി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇടംപിടിച്ചു. അതിലൂടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ് ജില്ലക്ക് മധുരിക്കുന്നതായി. കൊച്ചി നഗരത്തിന്റെ വെള്ളക്കെട്ട് നിവാരണത്തിനായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്കായി 10 കോടി
കൊച്ചിയില്‍ സംയോജിത ജലഗതാഗത സംവിധാനത്തിന് തുക എന്നിവയെല്ലാം ബജറ്റില്‍ ഇടംപിടിച്ചു. കൊച്ചി ക്യാന്‍സര്‍ സെന്റര്‍: 14.5 കോടി സഹായം നല്‍കുമ്പോള്‍ ജില്ലക്കും അത് ഗുണം ചെയ്യും. കൊച്ചി കാന്‍സര്‍ സെന്ററിന്റെ വിപുലീകരണവും ആശ്വാസം പകരുന്ന പദ്ധതിയാണ്.
നേട്ടമായ പദ്ധതികള്‍
കൊച്ചിമെട്രോരണ്ടാംഘട്ടത്തിന് 239 കോടി
കൊച്ചി-പാലക്കാട്വ്യാവസായിക ഇടനാഴി പദ്ധതി 200 കോടി
കൊച്ചിയില്‍ സംയോജിത ജലഗതാഗത സംവിധാനം 150 കോടി
മോട്ടോര്‍-ഇതര ഗതാഗത പദ്ധതി91
ഇടമലയാര്‍ ജലസേചന പദ്ധതി 35 കോടി
കളമശേരി കിന്‍ഫ്ര-ഹൈടെക് ഇന്നൊവേഷന്‍ പാര്‍ക്ക്: 20 കോടി
കെമിക്കല്‍ പാര്‍ക്ക്: 13 കോടി
കൊച്ചി ക്യാന്‍സര്‍ സെന്റര്‍: 14.5 കോടി
കൊച്ചിയിലെവെള് ളക്കെട്ട്മാറ്റാനുള്ളഓപ്പറേഷന്‍ബ്രേക്ക്ത്രൂ:10കോടി,
കൊച്ചി മ്യൂസിയം കള്‍ച്ചറല്‍ കോംപ്ലക്സ്അഞ്ച് കോടി
ജി.സി.ഡി.എ.: 3 കോടി
പി.എസ്.സിക്ക് സ്വന്തം കെട്ടിടം 5.24 കോടി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പദ്ധതികളില്ല
സി.വി സജനി
ബി.ജെ.പി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്
സംസ്ഥാനത്തിന്റെ കടം വീട്ടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഭാവനാത്മകമായ പദ്ധതികള്‍ ഒന്നുമില്ല, ജനങ്ങളെ കബളിപ്പിക്കാനുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റ്. ഏഴുവര്‍ഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കിയ വികലമായ സാമ്പത്തിക നയത്തിന്റെ തിക്തഫലമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. വാട്ടര്‍ ടൂറിസം ഉള്‍പ്പെടെ എറണാകുളം ജില്ലയുടെ ടൂറിസം സാധ്യതകളെ വിനിയോഗിക്കാനുള്ള യാതൊരു നിര്‍ദേശവും ഇല്ല.
കൊച്ചിയെ പറ്റിച്ച ബജറ്റ്
മുഹമ്മദ് ഷിയാസ്
ഡി.സി.സി പ്രസിഡന്റ്
മികച്ച ജലവിദ്യക്കാരന്റെ കയ്യടക്കത്തോടെയാണ് ധനമന്ത്രി കൊച്ചിയെ കബളിപ്പിച്ചത്. മുന്‍പ് പലതവണ പ്രഖ്യാപിച്ച പദ്ധതികള്‍ ആവര്‍ത്തിക്കുകയും നടപ്പാക്കാനാകാത്ത പദ്ധതികളും കുത്തി നിറച്ചതാണ് ബജറ്റ്. ബജറ്റെന്ന പേരില്‍ രാഷ്ട്രീയ പ്രസംഗമാണ് മന്ത്രി നടത്തിയത്. ജില്ലയുടെ വ്യവസായ വാണിജ്യ സാധ്യതകളെയും സൗകര്യ വികസനങ്ങളെയും കണക്കിലെടുത്തില്ല. പത്ത് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ പോലും ഇത്തവണയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ ബ്രെക്ക് ത്രൂവിന്റെ പേരില്‍ ഇനിയും നഗരവാസികളെ കബളിപ്പിക്കകയാണ്. വ്യവസായ നഗരമെന്ന ഒരു പരിഗണനയും കൊച്ചിക്ക് ലഭിച്ചില്ല. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് വേണ്ടി യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ ബജറ്റിലൂടെ മേനി നടിക്കുകയാണ്.
ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാക്കും
റെജി.സി വര്‍ക്കി
കേരള കോണ്‍ഗ്രസ് സ്‌കറിയ
സംസ്ഥാന സെക്രട്ടറി
ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാക്കും. ആരോഗ്യം - ഐ.ടി,തുടങ്ങി സര്‍വത്ര മേഖലകളിലും ഈ ബജറ്റ് ഗുണം ചെയ്യും.കൊച്ചി ക്യാന്‍സര്‍ സെന്ററിന് ഉള്‍പ്പടെ തുക അനുവദിച്ചത് വഴി ഒട്ടേറെ സാധാരണക്കാരന് ഗുണം ലഭിക്കും. ടൂറിസം, തൊഴിലവസരങ്ങള്‍,പെന്‍ഷന്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.