'ഇന്ത്യ'യുള്ള എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാൻ സാധ്യത തേടി കേരളം

എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിലവിലെ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയെ എതിർത്ത് കേരളം. ഇന്ത്യ എന്ന പേര് നിലനിര്‍ത്തികൊണ്ട് തന്നെ എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറയ്ക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

author-image
Greeshma Rakesh
New Update
'ഇന്ത്യ'യുള്ള എസ്‌സിഇആര്‍ടി  പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാൻ  സാധ്യത തേടി കേരളം

തിരുവനന്തപുരം: എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ നിലവിലെ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയെ എതിർത്ത് കേരളം. ഇന്ത്യ എന്ന പേര് നിലനിര്‍ത്തികൊണ്ട് തന്നെ എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറയ്ക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു.എന്നാൽ വിശദമായ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

എൻ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എന്‍സിആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്.

പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിര്‍ദ്ദേശം.അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ ഈ മാറ്റം ഉള്‍പ്പെടുത്തണമെന്നും ചരിത്രകാരന്‍ സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

അതെസമയം ചരിത്ര പഠനത്തിലും മാറ്റം വരുത്താന്‍ ശുപാര്‍ശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനം ഇനിയുണ്ടാകില്ല.പുരാതന ചരിത്രം എന്നതിനു പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കും.

ബ്രിട്ടിഷുകാരാണ് ഇന്ത്യന്‍ ചരിത്രത്തെ മൂന്നു ഘട്ടമായി വേര്‍തിരിച്ചത്.അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്തും.

central government kerala government bharat NCERT scert