കരുവന്നൂര്‍ കേസ്; മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരാണ് ഇഡി ഓഫീസില്‍ ഹാജരായത്.

author-image
Priya
New Update
കരുവന്നൂര്‍ കേസ്; മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരാണ് ഇഡി ഓഫീസില്‍ ഹാജരായത്.

കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരന്‍ കിരണും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസാണ് ഇതിന് ഇടയ്ക്കായി നിന്നിരുന്നത്.

സതീഷ് കുമാറുമായി മുന്‍ എസ്പി ആന്റണി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണിയെ വിളിപ്പിച്ചത്.കഴിഞ്ഞ മാസം 29 ന് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.പുതിയ വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നാണ് വിവരം.

 

 

 

'സനാതന ധര്‍മം മാത്രമാണ് മതം; സനാതനയ്‌ക്കെതിരായ ആക്രമണം ആഗോള മാനവികതയ്‌ക്കെതിരായ ആക്രമണമാണ്'

ലക്‌നൗ: സനാതന ധര്‍മം മാത്രമാണ് മതമെന്നും ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സനാതന മാനവികതയുടെ മതമാണ്. സനാതനയ്‌ക്കെതിരായ ആക്രമണം ആഗോള മാനവികതയ്‌ക്കെതിരായ ആക്രമണമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ഗ്യാന്‍ യാഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹന്ദ് ദിഗ്വിജയ് നാഥിന്റെ 54-ാം ചരമ വാര്‍ഷികവും മഹന്ദ് അവൈദ്യനാഥിന്റെ ഒന്‍പതാം ചരമവാര്‍ഷികവും പ്രമാണിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ മുന്‍നിര്‍ത്തിയായിരുന്നു യോഗിയുടെ പരാമര്‍ശം. സനാത ധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന.

 

ed karuvannur bank fraud case