ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം. പിന്നാക്ക വിഭാഗക്കാരുടെ ഉയര്‍ച്ചയ്ക്കായി നടത്തിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂര്‍ 1970 ഡിസംബര്‍ 1971 ജൂണ്‍ വരെയും 1977 ഡിസംബര്‍ 1979 ഏപ്രില്‍ വരെയുമാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നത്. ഒബിസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച മുംഗേരി ലാല്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഠാക്കൂറിന്റെ മകന്‍ രാംനാഥ് ഠാക്കൂര്‍ രാജ്യസഭാ എംപിയാണ്.