അഞ്ചു രാപ്പകലുകള്‍, ഇഞ്ചോടിഞ്ച് പോരാട്ടം;23 വര്‍ഷത്തിനു ശേഷം സ്വര്‍ണകപ്പ് കണ്ണൂരിന്റെ മണ്ണിലേയ്ക്ക്...

അഞ്ചുദിനങ്ങള്‍, ഇഞ്ചോടിഞ്ച് പോരാട്ടം, മത്സരവീര്യം ചൊരിയാതെ കൗമാര പ്രതിഭകള്‍, ഒടുവില്‍ കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്റെ മണ്ണിലേയ്ക്ക്

author-image
Greeshma Rakesh
New Update
 അഞ്ചു രാപ്പകലുകള്‍, ഇഞ്ചോടിഞ്ച് പോരാട്ടം;23 വര്‍ഷത്തിനു ശേഷം സ്വര്‍ണകപ്പ് കണ്ണൂരിന്റെ  മണ്ണിലേയ്ക്ക്...

കൊല്ലം:അഞ്ചു രാപ്പകലുകള്‍, ഇഞ്ചോടിഞ്ച് പോരാട്ടം, മത്സരവീര്യം ചൊരിയാതെ കൗമാര പ്രതിഭകള്‍, ഒടുവില്‍ കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്റെ മണ്ണിലേയ്ക്ക്. 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.

സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 5-ാം കിരീടനേട്ടമാണിത്.അതെസമയം തൊട്ടുപിന്നാലെ 949 പോയന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും, 938 പോയന്റ് പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും നേടി.

അതെസമയം സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ചില എംഎല്‍എമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

 

ജില്ലകളുടെ പോയന്റു നില

കണ്ണൂര്‍ 952
കോഴിക്കോട് 949
പാലക്കാട് 938
തൃശൂര്‍ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസര്‍കോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

 

kannur school kalolsavam kerala school kalolsavam