തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത് 1969-ല്‍. പ്രായം വെറും 19! സിപിഐ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കാനം എത്തിയത് ചെറുപ്രായത്തില്‍. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയാണ് കാനം.
1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ.പരമേശ്വരന്‍ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
21ാം വയസ്സില്‍ സിപിഐ അംഗമായി. 26ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരില്‍ നിന്ന് നിയമസഭാംഗം. ദേശീയ തലത്തിലും പ്രവര്‍ത്തിച്ചു.
2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. 2018 ല്‍ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.