തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.
കാനം രാജേന്ദ്രന്റെ മൃതദേഹവുമായി ആംബുലന്‍സ് തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തേക്ക് നീങ്ങുകയാണ്.
മകന്‍ സന്ദീപ്, മന്ത്രി ജി ആര്‍ അനില്‍, ബിനോയ് വിശ്വം ഉള്‍പ്പടെയുള്ളവര്‍ വാഹനത്തിന് അകത്തുണ്ട് കൂടാതെ, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
പട്ടം പിഎസ് സ്മാരകത്തിലേക്ക് ആണ് ഇപ്പോള്‍ മൃതദേഹം കൊണ്ടുപോകുന്നത്. ഇവിടെ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുംം. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.