കാനം രാജേന്ദ്രന് വിട; മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും, പൊതുദര്‍ശനം ശനിയാഴ്ച

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറയാന്‍ കേരളം. രാവിലെ 7 മണിക്ക് മൃതദേഹം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

author-image
Priya
New Update
കാനം രാജേന്ദ്രന് വിട;  മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും, പൊതുദര്‍ശനം ശനിയാഴ്ച

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറയാന്‍ കേരളം. രാവിലെ 7 മണിക്ക് മൃതദേഹം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം. തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ വസതിയിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുന്നത്.

ശേഷം ഉച്ചയ്ക്ക് 2 മണി വരെ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

 

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം.

പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതോടെ വിശ്രമത്തിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രിയോടെ കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

CPI Kanam Rajendran