കാനത്തിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. ഭൗതികശരീരം കാനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

author-image
Priya
New Update
കാനത്തിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. ഭൗതികശരീരം കാനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ആയിരങ്ങളാണ് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഡി രാജയും അന്തിമോപചാരം അര്‍പ്പിച്ചു. കൂടാതെ, മറ്റ് മന്ത്രിമാരും കാനത്തെ വസതിയിലെത്തിയിട്ടുണ്ട്.

നിരവധി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ച് പരിസരത്തുള്ളത്.
ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി റോഡരികില്‍ കാത്തുനിന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി.

Kanam Rajendran