ലാല്‍ സലാം.. പ്രിയ സഖാവ് ഇനി ഓര്‍മ; കണ്ണീരോടെ വിട നല്‍കി നാട്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. ഭൗതികശരീരം കാനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

author-image
Priya
New Update
ലാല്‍ സലാം.. പ്രിയ സഖാവ് ഇനി ഓര്‍മ; കണ്ണീരോടെ വിട നല്‍കി നാട്

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. ഭൗതികശരീരം കാനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ആയിരക്കണക്കിന് അനുയായികളുടെ അന്തിമോപരാരം ഏറ്റുവാങ്ങിയാണ് അദ്ദേഹത്തിന്റെ മടക്കം.മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, ഡി രാജ ഉള്‍പ്പടെയുള്ളവരും കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി റോഡരികില്‍ കാത്തുനിന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി.

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ
പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം മൂന്നു മാസത്തെ അവധിയിലായിരുന്നു.

അപകടത്തില്‍ കാനത്തിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് പാദം മുറിച്ചു മാറ്റിയിരുന്നു.

Kanam Rajendran