ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമല്‍നാഥ് ഒഴിഞ്ഞേക്കും. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തും.
സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെഡിയു മേധാവി നിതീഷ് കുമാര്‍ എന്നിവരുള്‍പ്പെടെ ഇന്‍ഡ്യ മുന്നണിയിലെ പല നേതാക്കള്‍ക്കെതിരെയും കമല്‍നാഥ് നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി നേതൃത്വം അസ്വസ്ഥരാണെന്നുമാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശിലെ പാര്‍ട്ടി നേതൃത്വം 230 സ്ഥാനാര്‍ഥികളുടെയും പ്രകടനം ചര്‍ച്ച ചെയ്യും. ഭാവിപരിപാടികളും നേതൃത്വം ചര്‍ച്ച ചെയ്യും. കമല്‍നാഥ്, മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ സിംഗ്, സുരേഷ് പച്ചൗരി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.