കളമശേരിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് കളമശേരി, കരുമാലൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് കെ.പി.സി.സി അംഗം ജമാല്‍ മണക്കാടന്‍ ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
കളമശേരിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കളമശേരി: കോണ്‍ഗ്രസ് കളമശേരി, കരുമാലൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് കെ.പി.സി.സി അംഗം ജമാല്‍ മണക്കാടന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് ബാരിക്കേഡ് മറികടന്ന റസീഫ് അടമ്പയില്‍, അന്‍വര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നവ കേരള സദസ്സിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ക്രിമിനല്‍ സംഘത്തെ ഉപയാഗിച്ച് ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ബ്ലോക്ക് പ്രസിഡന്റ് മധു പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. പോള്‍, കെ.ആര്‍. നന്ദ കുമാര്‍, വി.കെ. ഷാനവാസ്, ഇ.കെ. സേതു, പി.എം. നജീബ്, ഷംസു തല തോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

kalamassery kerala police police