കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്.
ലിബിനക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും വിടവാങ്ങിയത്. ഇതോടെ ആകെ മരണം ആറായി.ഈ മാസം 11 നാണ് പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ മരിച്ചത്.
സ്‌ഫോടനം നടന്ന ദിവസം തന്നെ ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേല്‍ക്കുന്നത്.
ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകള്‍ പതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു.
സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.