കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്നു ഒരാള്‍ കൂടി മരിച്ചു, മരണം നാലായി

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്.

author-image
Priya
New Update
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്നു ഒരാള്‍ കൂടി മരിച്ചു, മരണം നാലായി

 

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയ്
(61) ആണ് മരിച്ചത്.

എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. സ്ഫോടനത്തില്‍ ജോയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഒക്ടോബര്‍ 29നാണ് കളമശേരി ബോംബ് സ്ഫോടനം ഉണ്ടായത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്.

പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

death kalamassery blast