കളമശ്ശേരി സ്‌ഫോടന കേസ്; പ്രതി ഡൊമനിക് മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കും

കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

author-image
Priya
New Update
കളമശ്ശേരി സ്‌ഫോടന കേസ്; പ്രതി ഡൊമനിക് മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തത് പ്രതി ഒറ്റക്കാണെന്ന് കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.ഇതുവരെ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്താനായിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രതിയുടെ വിദേശ ബന്ധവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന.

ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടാകും. അതേസമയം, 21 പേരാണ് കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്ന്
പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

kalamassery blast case