കളമശ്ശേരി സ്‌ഫോടനം; ഡൊമിനിക് മാര്‍ട്ടിനെ 29 വരെ റിമാന്‍ഡ് ചെയ്തു

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ റിമാന്‍ഡ് ചെയ്തു.പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

author-image
Priya
New Update
കളമശ്ശേരി സ്‌ഫോടനം; ഡൊമിനിക് മാര്‍ട്ടിനെ 29 വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ റിമാന്‍ഡ് ചെയ്തു.പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അഭിഭാഷകന്‍ വേണ്ടെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായതോടെ പൊലീസ് പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.

ഇതോടെയാണ് പ്രതിയെ കാക്കനാട് ജയിലിലേക്ക് ഈ മാസം 29വരെ ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തിരുന്നു.

സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രമാണ് എന്നാണ് പൊലീസിനോട് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്.കഴിഞ്ഞ ദിവസമാണ് കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കണ്ടെടുത്തത്.ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

kalamassery blast case