കളമശേരി സ്‌ഫോടന കേസ്; തലേദിവസം രാത്രി മാർട്ടിന് ഒരു കോൾ വന്നതായി ഭാര്യയുടെ നിർണായക മൊഴി

സ്‌ഫോടനത്തിന് ശേഷമാണ് ഫോൺ വന്ന കാര്യം താൻ ഓർത്തെടുത്തതെന്നും ഭാര്യ മൊഴിയിൽ പറയുന്നു.ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാർട്ടിനെ ഫോണിൽ വിളിച്ചത് ആരാണെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് അന്വേഷണ സംഘം.

author-image
Greeshma Rakesh
New Update
കളമശേരി സ്‌ഫോടന കേസ്; തലേദിവസം രാത്രി മാർട്ടിന് ഒരു കോൾ വന്നതായി ഭാര്യയുടെ നിർണായക മൊഴി

കൊച്ചി: കളമശേരി കൺവെൻഷൻ സെന്ററിലെ സ്‌ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ നിർണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം അതായത് ശനിയാഴ്ട രാത്രി മാർട്ടിന് ഒരു കോൾ വന്നിരുന്നതായി ഭാര്യ മൊഴി നൽകി.

ആരാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ തന്നോട് ദേഷ്യപ്പെട്ടെന്നും ഞായറാഴ്ച രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അതിനു ശേഷം പറയാമെന്നും മാർട്ടിൻ പറഞ്ഞതായും ഭാര്യ പൊലീസിന് മൊഴി നൽകി.

സ്‌ഫോടനത്തിന് ശേഷമാണ് ഫോൺ വന്ന കാര്യം താൻ ഓർത്തെടുത്തതെന്നും ഭാര്യ മൊഴിയിൽ പറയുന്നു.ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാർട്ടിനെ ഫോണിൽ വിളിച്ചത് ആരാണെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് അന്വേഷണ സംഘം.

അതെസമയം സ്‌ഫോടനത്തിന് ശേഷം മാർട്ടിൻ ഒരു സുഹൃത്തിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇയാളെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ തലേന്ന് രാത്രി മാർട്ടിനെ വിളിച്ചതെന്നാണ് പൊലീസി അന്വേഷിക്കുന്നത്.

അതേസമയം കേസിൽ മാർട്ടിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. നിലവിൽ കേസിൽ ലഭ്യമായ തെളിവുകളുടെ അഠിസ്ഥാനത്തിൽ മാർട്ടിൻ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കോടതിയിൽ ഹാജരാക്കിയ ശേഷം ചൊവ്വാഴ്ച തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്.

മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. ആസൂത്രിതമായി ഇത്തരമൊരു കൃത്യം നടത്താൻ ഒറ്റക്ക് മാർട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കം നിരവധി സംശയങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിനായാണ് അന്വേഷണ സംഘം മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.

kochi kerala police kalamassery blast dominic martin jehovah witness kalamassery Blast Zamra