അഭിഭാഷകന്‍ വേണ്ട, ഡൊമിനിക് മാര്‍ട്ടിന്‍ സ്വയം വാദിക്കും

അഭിഭാഷകനെ വേണ്ടെന്നും കേസ് സ്വയം വാദിക്കുമെന്നും കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

author-image
Web Desk
New Update
അഭിഭാഷകന്‍ വേണ്ട, ഡൊമിനിക് മാര്‍ട്ടിന്‍ സ്വയം വാദിക്കും

കൊച്ചി: അഭിഭാഷകനെ വേണ്ടെന്നും കേസ് സ്വയം വാദിക്കുമെന്നും കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മാര്‍ട്ടിനെ കോടതി റമാന്‍ഡ് ചെയ്തു. എറണാകുളം സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. തിരിച്ചെറിയല്‍ പരേഡിന് ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

ചൊവ്വാഴ്ച പൊലീസ് മാര്‍ട്ടിനുമായി തെളിവെടുപ്പ് നടത്തി. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്‌ലാറ്റിലും സ്‌ഫോടനം നടന്ന സംറ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

സ്‌ഫോടനം ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

kochi police dominic martin court kalamassery blast case