തിരുവനന്തപുരം: കലാകൗമുദി സ്ഥാപക പത്രാധിപരും കേരളകൗമുദി ചെയര്‍മാനുമായിരുന്ന എം.എസ്. മണി അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സൗത്ത് പാര്‍ക്കില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും.
ന്യൂഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് മുഖ്യാതിഥിയാകും. ഡോ. ജോര്‍ജ് ഓണക്കൂര്‍, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വി.കെ. പ്രശാന്ത് എംഎല്‍എ, മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍, ഡോ. പി. ചന്ദ്രമോഹന്‍, എഡിജിപി ശ്രീജിത്ത് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി ഗവര്‍ണര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കും.
പ്രവാസി വ്യവസായി എന്‍. മുരളീധരപ്പണിക്കരെ ഗവര്‍ണര്‍ ആദരിക്കും. ഹൈക്കോടതി മുന്‍ ജഡ്ജി പി.എന്‍. വിജയകുമാര്‍, കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു, കോഴിക്കോട് മെഡിക്കല്‍കോളേജ് സാവിയോ ഹയര്‍സെക്കന്‍ഡറി റിട്ട. ആര്‍ട്‌സ് അധ്യാപകന്‍ ദേവസ്യ ദേവഗിരി, ആയുര്‍വേദ ഡോക്ടര്‍ ഷിബു, കൈരളി അഗ്രികള്‍ച്ചര്‍ എംഎസ് സിഎസ് ചെയര്‍മാന്‍ കെ.വി. അശോകന്‍, സായിശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്‍, മതസമന്വയ ദര്‍ശന പ്രചാരകന്‍ മുസ്തഫ മൗലവി, വിസ്മയ മാക്‌സ് അനിമേഷന്‍ ഡയറക്ടര്‍ കെ.ഡി. ഷൈബു മുണ്ടയ്ക്കല്‍, ഗ്രാമധനശ്രീ നിധി ലിമിറ്റഡ് ചെയര്‍മാന്‍ എം. പ്രമോദ്, പി. അച്യുതന്‍, അജീഷ് അത്തോളി തുടങ്ങിയവര്‍ക്ക് കലാകൗമുദിയുടെ പുരസ്‌കാരം നല്‍കും. കലാകൗമുദി ന്യൂസ് എഡിറ്റര്‍ പി.സി. ഹരീഷ് സ്വാഗതം ആശംസിക്കും.