'ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായി അല്ല.. പാര്‍ട്ടിയാണ്'

ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായി അല്ലെന്നും പാര്‍ട്ടിയാണെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

author-image
Priya
New Update
'ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായി അല്ല.. പാര്‍ട്ടിയാണ്'

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായി അല്ലെന്നും പാര്‍ട്ടിയാണെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സിപിഎമ്മിന്റേത് എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തന ശൈലിയാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്.

രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് കെ സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല.

സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇഡിയും വന്നില്ല.

കൊടകര കുഴല്‍പ്പണ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുമില്ല. ലാവലിന്‍ കേസില്‍ എന്തുകൊണ്ട് വിധി പറയുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്. വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണ്. ഇടത് മുന്നണിയെ തകര്‍ക്കാനുള്ള സുവര്‍ണാവസരം ഉപയോഗപ്പെടുത്തണം.

അല്ലെങ്കില്‍ വിലപിക്കേണ്ടി വരുമെന്നും ഒരുമിച്ച് പോകാനായില്ലെങ്കില്‍ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

k sudhakaran Pinarayi vijyan lavelin case