'ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണം; പ്രതികള്‍ കേരളം വിട്ടിട്ടില്ല, ഉടന്‍ പിടികൂടും'

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. അതാണ് പ്രതികളിലേക്ക് എത്താന്‍ വൈകുന്നത്.

author-image
Priya
New Update
'ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണം; പ്രതികള്‍ കേരളം വിട്ടിട്ടില്ല, ഉടന്‍ പിടികൂടും'

 

പാലക്കാട്: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണ്ണമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. അതാണ് പ്രതികളിലേക്ക് എത്താന്‍ വൈകുന്നത്.

പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്നും അവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് പാലക്കാടെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടോയില്‍ സഞ്ചരിച്ചവരുടെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ ദിവസം പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഓട്ടോയില്‍ ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.

പ്രതികള്‍ യാത്ര ചെയ്തത് കെ.എല്‍.2 രജിസ്ട്രേഷന്‍ ഉള്ള ഓട്ടോയില്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കും.കേസുമായി ബന്ധമില്ലെങ്കില്‍ വിട്ടയക്കും. കേസില്‍ നിലവില്‍ ചിറക്കര സ്വദേശി കസ്റ്റഡിയിലുണ്ട്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം.

k n balagopal kidnapping case kollam