''ബിജെപിയുടെ അജണ്ട പൂർത്തിയായി'';എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിൽ പ്രതികരിച്ച് കെ കവിത

ബിജെപി മുതിർന്ന നേതാവ് എൽ കെ അഡ്വാനിയ്ക്ക് ഭാരതരത്‌ന നൽകിയതിൽ പ്രതികരിച്ച് ബിആർഎസ് നേതാവ് കെ. കവിത.ബി.ജെ.പിയുടെ അജണ്ട പൂർത്തിയായി എന്നാണ് കവിതയുടെ പ്രതികരണം.

author-image
Greeshma Rakesh
New Update
''ബിജെപിയുടെ അജണ്ട പൂർത്തിയായി'';എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിൽ പ്രതികരിച്ച് കെ കവിത

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ കെ അഡ്വാനിയ്ക്ക് ഭാരതരത്‌ന നൽകിയതിൽ പ്രതികരിച്ച് ബിആർഎസ് നേതാവ് കെ. കവിത.

ബി.ജെ.പിയുടെ അജണ്ട പൂർത്തിയായി എന്നാണ് കവിതയുടെ പ്രതികരണം. ''ഭാരതരത്ന ലഭിച്ച ലാൽ കൃഷ്ണ അദ്വാനിക്ക് ആശംസകൾ...രാമക്ഷേത്രം നിർമിച്ചതും അദ്വാനിക്ക് ഭാരതരത്ന നൽകിയതും നല്ലതു തന്നെ. ബി.ജെ.പിയുടെ അജണ്ട പൂർത്തിയായി എന്നു കരുതുന്നു.''-കവിത പറഞ്ഞു.

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന നൽകി ആദരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. അഡ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.അഡ്വാനിയുമായി ഇടപഴകാനും അതിൽ നിന്ന് പഠിക്കാനും കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും , അദ്ദേഹത്തിന് ഭാരതരത്‌നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

K Kavitha narendra modi LK Advani BJP bharat ratna