തിരുവനന്തപുരം: വെള്ളിയാഴ്ച മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നല്‍കിയേക്കില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) കത്തു നല്‍കിയിരുന്നു.
ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രന്‍ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയില്‍ എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിന്റേതു ഗണേഷിനും നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് അറിയിച്ചിട്ടുണ്ട്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. അതേസമയം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു.