അപ്പവും അരവണയും പമ്പയില്‍ നല്‍കണം; തിരക്കിനു പരിഹാരം നിര്‍ദേശിച്ച് മന്ത്രി ഗണേഷ് കുമാര്‍

ശബരിമലയിലെ തിരക്കിന് പരിഹാരം നിര്‍ദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പമ്പയില്‍ അപ്പവും അരവണയും വിതരണം ചെയ്താല്‍ സന്നിധാനത്തെ തിരക്ക് ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു.

author-image
Web Desk
New Update
അപ്പവും അരവണയും പമ്പയില്‍ നല്‍കണം; തിരക്കിനു പരിഹാരം നിര്‍ദേശിച്ച് മന്ത്രി ഗണേഷ് കുമാര്‍

പത്തനംതിട്ട: ശബരിമലയിലെ തിരക്കിന് പരിഹാരം നിര്‍ദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പമ്പയില്‍ അപ്പവും അരവണയും വിതരണം ചെയ്താല്‍ സന്നിധാനത്തെ തിരക്ക് ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ബസിനു മുന്നില്‍ കയറി നിന്ന് ശരണം വിളിയും സമരവും നടത്തരുത്. 41 ദിവസം വ്രതമെടുക്കുന്ന അയ്യപ്പന് ക്ഷമ വളരെ പ്രധാനമാണ്. അയ്യപ്പന്‍ ദേഷ്യപ്പെടുകയോ അസഭ്യം പറയുകയോ ചെയ്യില്ല.

മകരവിളക്കിന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് കെ എസ് ആര്‍ ടി ബസുകള്‍ വിട്ടുനല്‍കും. ബസുകള്‍ വഴിയില്‍ തടഞ്ഞിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Sabarimala kerala sabarimala temple k b ganesh kumar