ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി കാനഡ. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
നിജ്ജറിന്റെ കൊലപാതകത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. നിജ്ജറിന്റെ കൊലാപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. എന്നാല്‍, ഇന്ത്യ അതിനോട് പ്രതികരിച്ചത് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണടാണെന്നും ട്രൂഡോ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ നടപടി വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നു പറഞ്ഞ ട്രൂഡോ, വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അപകടകരമാണെന്നു കൂട്ടിച്ചേര്‍ത്തു.